Tuesday, April 21, 2020

Chicken Biriyani




Chicken Biriyani
ചിക്കൻ ബിരിയാണി

ചേരുവകള്‍:

ചോറ്
ജീരകശാല അരി - 3 കപ്പ്
ഉള്ളി - 1 മീഡിയം നീളത്തില്‍ അരിഞ്ഞത്
നെയ് - 3 tbsp
Cardamom, cinnamon, clove, bay leaf.
തിളക്കുന്ന വെള്ളം - 4 1/2 കപ്പ്

മസാല
ചിക്കൻ - 1 കിലോ (മീഡിയം സൈസ് പീസ് ആക്കിയത്)
ഉള്ളി - 4 മീഡിയം സൈസ്
വെളുത്തുള്ളി - 1/4 കപ്പ് (ചതച്ചത്)
ഇഞ്ചി, പച്ചമുളക് - 1/4 കപ്പ്
[ഏകദേശം 8, 9 എരിവുള്ള പച്ചമുളക്, ബാക്കി ഇഞ്ചി ചതച്ചത്]
തക്കാളി - 3 മീഡിയം സൈസ്
തൈര് - 1/2 കപ്പ്
ഈസ്റ്റേൺ മീറ്റ് മസാല - 4 tbsp
മഞ്ഞൾ, ഉപ്പ്, കുരുമുളക് പൊടി. ആവശ്യത്തിന്
Cinnamon stick - 2,3 പീസ്
bayleaves - 4 മീഡിയം
പെരും ജീരകം - 1 സ്പൂണ്‍
മല്ലിയില - 1/2 കപ്പ് ചെറുതായി അരിഞ്ഞത്
നെയ് - 2 tbsp

ഉണ്ടാക്കുന്ന രീതി:

മസാല:

വൃത്തി ആക്കിയ ചിക്കൻ കുറച്ചു മഞ്ഞൾ, ഉപ്പ്, ഒരു സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ മീറ്റ് മസാല, 3 tbsp തൈര് എന്നിവ ചേര്‍ത്തു ഒരു മണിക്കൂര്‍ മാറിനേറ്റ് ചെയ്ത് വെക്കുക.

ഒരു പാത്രത്തിൽ നെയ് ചൂടാക്കി ഒരു ഉള്ളി കട്ടി കുറച്ചു നീളത്തില്‍ അരിഞ്ഞത് വഴറ്റി ബ്രൗണ്‍ ആക്കി മാറ്റി വെക്കുക.

അതേ നെയ്യില്‍ പെരുംജീരകം, പട്ട, കറപ്പചപ്പ് ചേര്‍ത്തു മൂപ്പിച്ചതിൽ നീളത്തില്‍ അരിഞ്ഞ ബാക്കി ഉള്ളി ചേര്‍ത്തു വഴറ്റുക.

ഉള്ളി ചെറുതായി ബ്രൗണ്‍ ആവാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് ചതച്ചു വെച്ച വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. പച്ച മണം മാറാൻ തുടങ്ങിയാല്‍ ഇഞ്ചി, പച്ചമുളക് ചതച്ചതും ചേര്‍ത്തു നന്നായി വഴറ്റുക. തക്കാളി ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേര്‍ത്തു ബാക്കിയുള്ള മസാലപൊടികളും ചേര്‍ത്തു വഴറ്റി അടച്ചു വെക്കുക.
തക്കാളി വെന്തു ഉടഞ്ഞു കഴിഞ്ഞാല്‍ അതിലേക്ക് മാറിനേറ്റ് ചെയ്ത ചിക്കനും ബാക്കിയുള്ള തൈരും ചേര്‍ത്തു ഇളക്കി അടച്ചു വെച്ചു വേവിക്കുക. വെന്തു മസാല വറ്റിയാൽ അരിഞ്ഞ് വെച്ച മല്ലിയില പകുതി ചേര്‍ത്തു ഇളക്കി മൂടി വെക്കുക.

ചോറിന്:

ഒരു പാത്രത്തിൽ നെയ് ഉരുക്കി അതിലേക്ക് whole spices ചേര്‍ത്തു ചൂടാക്കി അരിഞ്ഞു വെച്ച ഉള്ളി ചേര്‍ത്തു വഴറ്റുക. അതിലേക്ക് കഴുകി വെച്ച അരി ചേര്‍ത്തു നന്നായി വഴറ്റുക. അതിലേക്ക്തിളപ്പിച്ച വെള്ളം ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു ചെറിയ തീയില്‍ വേവിച്ച് എടുക്കുക. വേണമെങ്കിൽ 1 tbsp നാരങ്ങാ നീര് ചേര്‍ക്കാം. വെന്തു കഴിഞ്ഞാൽ പതുക്കെ ഇളക്കി കൊടുത്തു പകുതി മാത്രം അടച്ചു വെക്കണം. അല്ലെങ്കില്‍
അധികം വെന്തു പോവും.

അടി കട്ടിയുള്ള പാത്രത്തില്‍ ആദ്യം ചോറു വിളമ്പി അതിൽ കുറച്ചു ബ്രൗണ്‍ ചെയ്ത ഉള്ളി വിതറി മേലെ മസാല ചേര്‍ക്കുക. അതിന്റെ മേലെ കുറച്ചു മല്ലിയില. ഒരു തവണ കൂടി ഇത് പോലെ ചെയ്തു മേലേ ചോറു വിളമ്പി ബാക്കിയുള്ള ഉള്ളിയും മല്ലിയിലയും വിതറി ദം ഇടാം.

നബി:
1) ചോറില്‍ നിറത്തിന് കുങ്കുമപൂ ചൂട് പാലില്‍ കുതിര്‍ത്ത് അല്ലെങ്കില്‍ മഞ്ഞ കളർ ചേര്‍ക്കാം.
2) പുതീന ഇഷ്ടമുളളവർക്ക് ചിക്കൻ മുക്കാല്‍ ഭാഗം വേവ് ആയാൽ പുതീന അരിഞ്ഞ് ചേര്‍ക്കാം.
3) ഉള്ളി ബ്രൗണ്‍ ചെയ്യുമ്പോൾ അരിഞ്ഞ ഉള്ളി ഒരു പ്ലേറ്റിൽ നിരത്തി ചെറുതായി ഉപ്പ് വിതറി ഒരു 10 മിനിറ്റ് വെച്ചാല്‍ വെള്ളം ഊറി വരും. വെള്ളം ഒന്നു ഊറ്റി കളഞ്ഞു ഫ്രൈ ചെയ്താൽ നല്ല ക്രിസ്പി ബ്രൗണ്‍ ഉള്ളി ഫ്രൈ കിട്ടും. അധികം നെയ് വേണ്ടി വരില്ല താനും.
4) ഈ അളവില്‍ ഉണ്ടാക്കിയാല്‍ നന്നായി മസാല ഉണ്ടാവും. മിക്സ് ചെയ്ത് ഒരു 15 മിനിറ്റ് വെച്ചു ദം ഇട്ടില്ലേ പോലും നന്നായി മസാല പിടിച്ചു ടേസ്റ്റ് ഉള്ള ബിരിയാണി ആവും.

No comments:

Post a Comment